പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിലെ മോശം ഓവര്‍ നിരക്കിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പിഴ, ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ടീമിന് നെഗറ്റീവ് പോയിന്റ്

Southafrica2

പാക്കിസ്ഥാനെിതെരയുള്ള ആദ്യ ഏകദിനത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത തിരിച്ചടി. ടീമിനെതിരെ മോശം ഓവര്‍ നിരക്കിന് പിഴ ചുമത്തുകയായിരുന്നു. ഇതോടെ ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ടീമിന് നെഗറ്റീവ് പോയിന്റായി.

-1 എന്ന പോയിന്റുള്ള ദക്ഷിണാഫ്രിക്കയും -2 പോയിന്റുള്ള ശ്രീലങ്കയുമാണ് ലോകകപ്പ് സൂപ്പര്‍ ലീഗില്‍ നെഗറ്റീവ് പോയിന്റുള്ള രണ്ട് ടീമുകള്‍. 20 ശതമാനം മാച്ച് ഫീസും ടീമിനെതിരെ പിഴയായി ചുമത്തിയിട്ടുണ്ട്.