30 ഓവറിനു ശേഷം വേറൊരു ഇംഗ്ലണ്ടിനെയാണ് കണ്ടത്, മോര്‍ഗന്റേത് താന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച ഇന്നിംഗ്സ്

30 ഓവറിനു ശേഷം ഇംഗ്ലണ്ട് കളിച്ചത് അവിശ്വസനീയമായ ക്രിക്കറ്റാണെന്ന് പറഞ്ഞ് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഓയിന്‍ മോര്‍ഗന്റെ ഇന്നലത്തെ പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നു. ലക്ഷ്യം അപ്രാപ്യമാക്കിയത് ആ ഇന്നിംഗ്സ് ആയിരുന്നുവെന്നും നൈബ് പറഞ്ഞു. പ്രതീക്ഷിച്ച പ്രകടനം റഷീദ് ഖാനില്‍ നിന്ന് പിറക്കാതിരുന്നത് ടീമിനു തിരിച്ചടിയയി. അതേ സമയം മുജീബ് ഉര്‍ റഹ്മാന്‍ മാത്രമാണ് അഫ്ഗാന്‍ ബൗളര്‍മാരില്‍ തന്റെ ദൗത്യം നിറവേറ്റിയതെന്നും നൈബ് വ്യക്തമാക്കി.

ഫീല്‍ഡില്‍ മികച്ച് നിന്നുവെങ്കിലും അഫ്ഗാനിസ്ഥാന്‍ മോര്‍ഗന്റെ ക്യാച്ച് കൈവിട്ടത് തിരിച്ചടിയായി. തങ്ങള്‍ എല്ലാ മേഖലകളിലും തീവ്രമായ പരിശീലനം നടത്തുകയാണെന്നും ഓരോ മത്സരത്തിലും മെച്ചപ്പെട്ട് വരികയാണെന്നും നൈബ് പറഞ്ഞു. ലക്ഷ്യം വളരെ വലുതായിരുന്നുവെങ്കിലും സാധാരണ രീതിയിലാണ് ഞങ്ങളുടെ കളിക്കാര്‍ മത്സരത്തെ സമീപിച്ചത്, മത്സരത്തില്‍ 50 ഓവര്‍ ബാറ്റ് ചെയ്യാനായത് തന്നെ വലിയ കാര്യമാണെന്നും ഗുല്‍ബാദിന്‍ നൈബ് പറഞ്ഞു.

Previous articleഗോളടിക്കാരൻ മാർക്കസ് ഗോകുലത്തിൽ തുടരും
Next articleഖത്തർ ലോകകപ്പ് അഴിമതി, പ്ലാറ്റിനിയെ വിട്ടയച്ചു