ഗോളടിക്കാരൻ മാർക്കസ് ഗോകുലത്തിൽ തുടരും

കഴിഞ്ഞ സീസണിൽ ഗോകുലം മുഴുവൻ നിരാശ നൽകിയപ്പോഴും മികച്ചു നിന്ന സ്ട്രൈക്കർ മാർക്കസ് ജോസഫ് ഗോകുലം കേരള എഫ് സിയിൽ തന്നെ തുടരും. താരം ഗോകുലവുമായി ഒരു വർഷത്തേക്കുള്ള പുതിയ കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ പകുതിക്ക് വെച്ച് ഗോകുലത്തിന് ഒപ്പം എത്തിയ മാർക്കസ് 9 മത്സരങ്ങളിലാണ് ഗോകുലത്തിനായി കളിച്ചത്. അതിൽ 7 ഗോളുകളും ഒരു അസിറ്റും അദ്ദേഹം സ്വന്തമാക്കി.

29കാരനായ മാർക്കസ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്വദേശിയാണ്. താരത്തിന്റെ ഇന്ത്യയിലെ ആദ്യ ക്ലബായിരുന്നു ഗോകുലം. കൊൽക്കത്ത ക്ലബുകളുൾപ്പെടെ മാർക്കസിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും താരം ഗോകുലം കേരള എഫ് സിയിൽ തന്നെ നിൽക്കുകയായിരുന്നു. ഇതിനു മുമ്പ് ട്രിനിഡാഡ് ക്ലബായ ഡബ്ല്യു കണക്ഷൻ എഫ് സിയിൽ ആയിരുന്നു മാർക്കസ് കളിച്ചിരുന്നത്.

Previous articleബിസിസിഐയോട് വിദേശ ലീഗില്‍ കളിക്കുവാന്‍ യുവരാജ് അനുമതി തേടി
Next article30 ഓവറിനു ശേഷം വേറൊരു ഇംഗ്ലണ്ടിനെയാണ് കണ്ടത്, മോര്‍ഗന്റേത് താന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച ഇന്നിംഗ്സ്