ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും സാധ്യത – ഷെയിന്‍ വോൺ

Indeng

ടി20 ലോകകപ്പിൽ ഏറ്റവും അധികം കിരീട സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണെന്ന് പറഞ്ഞ് ഷെയിന്‍ വോൺ. സന്നാഹ മത്സരത്തിൽ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. അതേ സമയം ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ടിനെ കീഴടക്കി.

ഒക്ടോബര്‍ 23ന് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഒക്ടോബര്‍ 24ന് പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞാൽ ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, വിന്‍ഡീസ് എന്നീ ടീമുകള്‍ക്കാണ് വോൺ സാധ്യത കല്പിക്കുന്നത്. ഇത് കൂടാതെ ന്യൂസിലാണ്ട് പൊതുവേ വലിയ ടൂര്‍ണ്ണമെന്റുകളിൽ മികവ് പുലര്‍ത്തുന്ന ടീമാണെന്നും വോൺ വ്യക്തമാക്കി.

 

Previous articleഐ പി എൽ ടീമിനായി രൺവീറും ദീപികയും
Next article“നിരവധി ഓഫറുകൾ ഉണ്ടായിരുന്നു, പക്ഷെ തനിക്ക് ബാഴ്സലോണ മാത്രം മതിയായിരുന്നു” – അൻസു ഫതി