“നിരവധി ഓഫറുകൾ ഉണ്ടായിരുന്നു, പക്ഷെ തനിക്ക് ബാഴ്സലോണ മാത്രം മതിയായിരുന്നു” – അൻസു ഫതി

ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ച അൻസു ഫതി തനിക്ക് ബാഴ്സലോണയുടെ പുറത്ത് നിന്ന് നിരവധി ഓഫറുകൾ ഉണ്ടായിരുന്നു എന്നും എന്നാൽ തനിക്ക് ബാഴ്സലോണ മാത്രം മതിയായിരുന്നു എന്നും പറഞ്ഞു.

“ആദ്യ ദിവസം മുതൽ ഞാൻ എന്റെ ഏജന്റ്] ജോർജ് മെൻഡിസിനോയ്യ് പറഞ്ഞിരുന്നു തനിക്ക് ബാഴ്സലോണ മതി എന്ന്” – ഫതി പറഞ്ഞു.

“എനിക്ക് ഓഫറുകൾ ഉണ്ടായിരിക്കാം, പക്ഷേ എനിക്ക് ഇവിടെ തുടരാനും വിജയിക്കാനും ആഗ്രഹമുണ്ടെന്ന് എപ്പോഴും തനിക്ക് വ്യക്തമായിരുന്നു. “ഞാൻ വളരെ ശാന്തനാണ്. എല്ലാവരും ഇവിടെ എനിക്ക് ആ ശാന്തതയും സ്നേഹവും പകർന്നു തരുന്നു. ഇവിടെ എല്ലാവരും തന്നെ ഏറെ സ്നേഹിക്കുകയും താൻ ഈ ക്ലബിനെ സ്നേഹിക്കുകയും ചെയ്യുന്നു. അതാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത്.” ഫതി കരാർ ഒപ്പുവെച്ച ശേഷം സംസാരിച്ചു.

മെസ്സിയുടെ നമ്പർ 10 ധരിക്കുന്നത് തനിക്ക് സമ്മർദ്ദം തരുന്നില്ല എന്നും മറിച്ച് കൂടുതൽ ഊർജ്ജം ആണ് നൽകുന്നത് എന്നും ഫതി പറഞ്ഞു.