ഐ പി എൽ ടീമിനായി രൺവീറും ദീപികയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ പുതിയ ടീമിനായുള്ള ബിഡ് സമർപ്പിക്കാൻ ബോളിവുഡിലെ താര ദമ്പതികളും. പ്രമുഖ അഭിനേതാക്കൾ ആയ ദീപിക പദുകോണും രൺവീർ സിംഗും ആണ് ഐ പി എൽ ടീമിനായി അപേക്ഷ സമർപ്പിക്കുന്നത്. ഇവർക്ക് പിന്തുണയായി ഒരു വലിയ കോർപറേറ്റ് കമ്പനിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പുതിയ ഐ പി എൽ ടീമുകൾ ആണ് വരാൻ പോകുന്നത്. ഈ ടീമുകൾക്കായി ഇതിനകം തന്നെ വലിയ കോടീശ്വരന്മാർ രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ്, എഫ് വൺ ലോകത്തെ വമ്പന്മാരായ സി വി സി പാട്ണേഴ്സ്, ജിൻഡാൽ സ്റ്റീൽ തുടങ്ങിയവർ ഒക്കെ രംഗത്ത് ഉണ്ട്.

ഐ പി എല്ലിൽ ഇപ്പോൾ ബോളിവുഡ് നായകൻ ഷാരൂഖ് ഖാന്റെയും ജൂഹി ചോളയുടെയും ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉണ്ട്. ഇത് കൂടാതെ പ്രിതി സിന്റയ്ക്ക് പഞ്ചാബ് കിംഗ്സിൽ വലിയ ഓഹരിയും ഉണ്ട്. രണ്വീറും ദീപികയും കൂടെ എത്തിയാൽ ഐ പി എല്ലിന്റെ ആവേശം കൂടും. എന്നാൽ വൻ മുതലാളിമാരെ മറികടന്ന് ഈ സൂപ്പർ താരങ്ങൾക്ക് ടീം സ്വന്തമാക്കാൻ കഴിയുമോ എന്നത് സംശയമാണ്.