ഇന്ത്യയ്ക്കെതിരെ ഗപ്ടിൽ കളിച്ചേക്കില്ല

Martinguptill

ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരത്തിൽ ന്യൂസിലാണ്ടിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ സേവനം ലഭിച്ചേക്കില്ല. ഇന്നലെ പാക്കിസ്ഥാനെതിരെ കളിച്ചപ്പോള്‍ ഹാരിസ് റൗഫിന്റെ പന്ത് താരത്തിന്റെ കാല്‍പാദത്തിൽ കൊണ്ടിരുന്നു. ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് ആണ് താരത്തിനെ മത്സര ശേഷം വേദന അലട്ടുന്നുണ്ടായിരുന്നുവെന്നും 48 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ താരം കളിക്കുന്ന കാര്യത്തിൽ തീരുമാനം ആകുകയുള്ളുവെന്നും പറഞ്ഞത്.

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ന്യൂസിലാണ്ടിനായി ഏറ്റവും അധികം റൺസ് നേടിയ താരമാണ് മാര്‍ട്ടിന്‍ ഗപ്ടിൽ. 2956 റൺസ് നേടിയ താരം ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിൽ 20 പന്തിൽ നിന്ന് 17 റൺസ് മാത്രമാണ് നേടിയത്.

Previous articleബ്രെന്റ്ഫോർഡ് കീപ്പർ റയ ദീർഘകാലം പുറത്ത്, ആറ് മാസം എങ്കിലും കളിക്കില്ല
Next articleഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്