ബ്രെന്റ്ഫോർഡ് കീപ്പർ റയ ദീർഘകാലം പുറത്ത്, ആറ് മാസം എങ്കിലും കളിക്കില്ല

 121229987 Raya Getty (1)

പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തി മുന്നോട്ട് പോവുക ആയിരുന്ന ബ്രെന്റ്ഫോർഡിന് വലിയ തിരിച്ചടി. അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആറ്റ ഡേവിഡ് റയക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. ഇനി ദീർഘകാലം താരത്തിന് കളിക്കാൻ ആകില്ല. ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് ഇടയിലായിരുന്നു റയക്ക് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്ക് അതീവ ഗുരുതരമാണ്‌. ഈ സീസൺ അവസാനം മാത്രമെ സ്പാനിഷ് ഗോൾ കീപ്പർ തിരികെ എത്തു എന്ന് ബ്രെന്റ്ഫോർഡിന്റെ മെഡിക്കൽ ടീം അറിയിച്ചു.

Previous articleഇന്ത്യൻ യുവനിര ഇന്ന് യു എ ഇക്ക് എതിരെ
Next articleഇന്ത്യയ്ക്കെതിരെ ഗപ്ടിൽ കളിച്ചേക്കില്ല