ഇംഗ്ലണ്ടിന് ആശങ്കയായി ലിയാം ലിവിംഗ്സ്റ്റണിന്റെ പരിക്ക്

Liamlivingstone

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീമിൽ പരിക്കിന്റെ ഭീഷണി. ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റൺ ആണ് പരിക്കിന്റെ ഭീതിയിലുള്ളത്. ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് ലിയാം ലിവിംഗ്സ്റ്റണിന് പരിക്കേറ്റത്.

ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 16ാം ഓവറിൽ ഇഷാന്‍ കിഷന്‍ നല്‍കിയ അനായാസ ക്യാച്ച് കൈവിട്ട ഉടനെ താരം ഫീൽഡിൽ നിന്ന് പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പകരം സാം ബില്ലിംഗ്സാണ് ഫീൽഡിംഗിനിറങ്ങിയത്.

പരിക്ക് എത്രത്തോളമുണ്ടെന്നത് ഇംഗ്ലണ്ട് ക്യാമ്പ് പരിശോധിച്ച് വരികയാണ്. 20 പന്തിൽ 30 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ തന്റെ രണ്ടോവറിൽ 10 റൺസ് വിട്ട് നല്‍കി വിരാട് കോഹ്‍ലിയുടെ വിക്കറ്റും നേടുകയായിരുന്നു.

Previous articleസിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എന്ന അഭ്യൂഹങ്ങക്ക് തുടക്കം
Next articleഅറ്റലാന്റ ക്യാപ്റ്റൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഇല്ല