അറ്റലാന്റ ക്യാപ്റ്റൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഇല്ല

Empoli Fc V Atalanta Bc Serie A
EMPOLI, ITALY - OCTOBER 17: Rafael Toloi of Atalanta BC in action during the Serie A match between Empoli FC and Atalanta BC at Stadio Carlo Castellani on October 17, 2021 in Empoli, Italy. (Photo by Gabriele Maltinti/Getty Images)

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇറങ്ങും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. അവരുടെ എതിരാളികളായ അറ്റലാന്റയുടെ ഒരു പ്രധാന താരത്തിന് കൂടെ പരിക്കേറ്റിരിക്കുകയാണ്. അറ്റലാന്റയുടെ ക്യാപ്റ്റൻ ആയ റാഫേൽ ടൊളോയി ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. എമ്പോളിക്ക് എതിരായ അറ്റലാന്റയുടെ മത്സരത്തിന് ഇടയിലായിരുന്നു ടൊളോയിക്ക് പരിക്കേറ്റത്. താരം മാഞ്ചസ്റ്ററിലേക്ക് വരുന്ന അറ്റലാന്റ ടീമിനൊപ്പം ഉണ്ടാകില്ല.

അറ്റലാന്റയുടെ ഡിഫൻഡർ ആയ‌ ബെറാടും പരിക്ക് കാരണം കളിക്കില്ല. ബെരാടിന് രാജ്യാന്തര മത്സരത്തിന് ഇടയിലായിരുന്നു പരിക്കേറ്റത്. ഗ്രൂപ്പിൽ ഒരു വിജയവും ഒരു പരാജയവുമായി നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് നാളെ വിജയം അത്യാവശ്യമാണ്. നാളെ കൂടെ വിജയിക്കാൻ ആയില്ല എങ്കിൽ ഒലെയുടെ പരിശീലകനെന്ന ഭാവി ലിവർപൂൾ മത്സരത്തോടെ തീരുമാനം ആയേക്കും.

Previous articleഇംഗ്ലണ്ടിന് ആശങ്കയായി ലിയാം ലിവിംഗ്സ്റ്റണിന്റെ പരിക്ക്
Next article“ബാലൻ ഡി ഓറിന് പരിഗണിക്കാത്തതിൽ വിഷമം ഇല്ല, തനിക്ക് ഈ അവഗണന ഊർജ്ജം മാത്രം” – മെൻഡി