മാക്സ്വെല്ലിന്റെ അര്‍ദ്ധ ശതകം, അഫ്ഗാനിസ്ഥാനെതിരെ 168 റൺസ് നേടി ഓസ്ട്രേലിയ

അഫ്ഗാനിസ്ഥാനെതിരെ വലിയ മാര്‍ജിനിൽ വിജയിക്കേണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 168 റൺസ് നേടി ഓസ്ട്രേലിയ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് കാമറൺ ഗ്രീനിനെ തുടക്കത്തിലെ നഷ്ടമായി.

പിന്നീട് ഗ്ലെന്‍ മാക്സ്വെൽ പുറത്താകാതെ 32 പന്തിൽ 54 റൺസും മിച്ചൽ മാര്‍ഷ് 30 പന്തിൽ 45 റൺസും നേടിയാണ് ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. ഡേവിഡ് വാര്‍ണര്‍(25), മാര്‍ക്കസ് സ്റ്റോയിനിസ്(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റും ഫസൽഹഖ് ഫറൂഖി 2 വിക്കറ്റും നേടി.