പരിക്കേറ്റ് മക്കോയിയ്ക്ക് പകരം ജേസൺ ഹോള്‍ഡര്‍ വിന്‍ഡീസ് ടീമിൽ

പരിക്കേറ്റ് ഇടംകൈയ്യന്‍ പേസര്‍ ഒബേദ് മക്കോയിയ്ക്ക് പകരം ജേസൺ ഹോള്‍ഡറിനെ ടീമില്‍ ഉള്‍പ്പെടുത്തി വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തിൽ മക്കോയി കളിച്ചിരുന്നു. എന്നാൽ പിന്നീട് പരിക്കേറ്റ താരം വിന്‍ഡീസിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം മത്സരത്തിൽ കളിച്ചില്ല.

ടീമിനൊപ്പം ട്രാവലിംഗ് റിസര്‍വ് ആയി ജേസൺ ഹോള്‍ഡര്‍ യുഎഇയിൽ തന്നെയുണ്ടായിരുന്നു. ബംഗ്ലാദേശിനെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ താരം സെലക്ഷന് ലഭ്യമാകും. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയിരുന്നു.