ഹെൽ ഓഫ് ആന്‍ ഇന്നിംഗ്സ്!!! ബട്‍ലറുടെ ഇന്നിംഗ്സിനെ വിശേഷിപ്പിച്ച് ആരോൺ ഫിഞ്ച്

ജോസ് ബട്‍ലര്‍ ഓസ്ട്രേലിയയ്ക്കെതിരെ 32 പന്തിൽ നേടിയ 21 റൺസിനെ ഹെൽ ഓഫ് ആന്‍ ഇന്നിംഗ്സ് എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്.

പവര്‍പ്ലേയിൽ വിക്കറ്റുകള്‍ നഷ്ടമായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി എന്നും പിന്നീട് കരുതലോടെ ബാറ്റ് വീശി മാന്യമായ സ്കോറിലേക്ക് എത്തുകയെന്നതായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യമെന്നും എന്നാൽ ഇംഗ്ലണ്ട് വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞ് ടീമിനെ ബാക്ക് ഫുട്ടിലാക്കി എന്നും ആരോൺ ഫിഞ്ച് വ്യക്തമാക്കി.

ഇത്തരം സ്കോറുള്ളപ്പോള്‍ എതിരാളികളുടെ വിക്കറ്റ് നേടുകയായിരുന്നു ഏക മാര്‍ഗ്ഗം എന്നും എന്നാൽ ജോസ് ബട്‍ലറുടെ ഇന്നിംഗ്സ് തങ്ങളുടെ നേരിയ സാധ്യതകളെയും മാറ്റിമറിച്ചുവെന്ന് ആരോൺ ഫിഞ്ച് വ്യക്തമാക്കി.