ബെല്‍ജിയന്‍ ഇന്റര്‍നാഷണലില്‍ റണ്ണര്‍ അപ്പ് ആയി അജയ് ജയറാം

യോനക്സ് ബെല്‍ജിയന്‍ ഇന്റര്‍നാഷണൽ 2021 ടൂര്‍ണ്ണമെന്റിൽ റണ്ണേഴ്സപ്പ് ആയി ഇന്ത്യയുടെ അജയ് ജയറാം. ഇന്നലെ നടന്ന ഫൈനലില്‍ മലേഷ്യയുടെ 21 വയസ്സുകാരന്‍ എന്‍ഗ് സേ യോംഗിനോട് നേരിട്ടുള്ള ഗെയിമിലായിരുന്നു അജയുടെ പരാജയം.

14-21, 14-21 എന്ന സ്കോറിലാണ് ഇന്ത്യന്‍ താരം വീണത്.