ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക

0
ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക

ലോകകപ്പില്‍ ഡര്‍ഹമ്മില്‍ ഇന്ന് നടക്കുന്ന ശ്രീലങ്ക വിന്‍ഡീസ് പോരാട്ടത്തില്‍ മികച്ച തുടക്കവുമായി ശ്രീലങ്ക. 11 ഓവര്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സാണ് നേടിയിട്ടുള്ളത്. 29 പന്തില്‍ 39 റണ്‍സുമായി കുശല്‍ പെരേരയും 21 റണ്‍സ് നേടി ദിമുത് കരുണാരത്നേയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ മത്സരത്തില്‍ ടോസ് നേടി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ശ്രീലങ്കയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.