“ബ്രസീലിനെ തോൽപ്പിക്കാൻ മെസ്സിയും അഗ്വേറോയും കുറച്ചധികം വിയർക്കും”

കോപ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനെ മറികടക്കുക അർജന്റീനയ്ക്ക് അത്ര എളുപ്പമായിരിക്കില്ല എന്ന് ബ്രസീലിയൻ സ്ട്രൈക്കർ ജീസുസ്. ബ്രസീലിന് വൻ ഡിഫൻസാണ് ഉള്ളത്. ഞങ്ങൾ ഗോൾ വഴങ്ങിയിട്ട് ഏറെ നാളായി അതുകൊണ്ട് തന്നെ അർജന്റീനയ്ക്ക് ഒന്നും എളുപ്പമാകില്ല. ജീസുസ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച താരമായി മെസ്സിയും ലോകത്തെ ഏറ്റവും മികച്ച സെന്റർ ഫോർവേഡിൽ ഒന്നായ അഗ്വേറോയും അർജന്റീന നിരയിൽ ഉണ്ട്. പക്ഷെ അവർക്കും ബ്രസീൽ ഡിഫൻസിനെ മറികടക്കാൻ ഏറെ വിയർക്കേണ്ടി വരും. ജീസുസ് പറഞ്ഞു.

കോപ അമേരിക്കയിൽ ഇതുവരെ ഒരൊറ്റ ഗോൾ വഴങ്ങാതെയാണ് ബ്രസീൽ മുന്നേറുന്നത്. അർജന്റീനയും ഡിഫൻസിൽ മെച്ചപ്പെടുന്നുണ്ട്. അവസാന രണ്ട് കളിയിൽ അർജന്റീന ഗോൾ വാങ്ങിയിട്ടില്ല. സ്വന്തം നാട്ടിലാണ് കളി എന്നത് ബ്രസീലിന് സമ്മർദ്ദം നൽകുന്നുണ്ട് എന്ന് ജീസുസ് സമ്മതിച്ചു. എന്നാൽ അർജന്റീനയ്ക്ക് എതിരെയുള്ള ക്ലാസിക്കൊ ആണ് ഇതെന്നും അതുകൊണ്ട് എല്ലാത്തിനെയും അതിജീവിക്കുമെന്നും ജീസുസ് പറഞ്ഞു.

Previous articleആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക
Next articleആഴ്സണലിന്റെ പുതിയ ജേഴ്സി അഡിഡാസ് പുറത്തിറക്കി