മൂന്ന് റണ്ണൗട്ടുകള്‍, വിന്‍ഡീസിന്റെ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തെ പഴിച്ച് നായകന്‍

മൂന്ന് താരങ്ങളാണ് വിന്‍ഡീസ് നിരയില്‍ റണ്ണൗട്ടായത് ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് പിന്നെ സുപ്രധാന വിക്കറ്റായി ഫാബിയന്‍ അല്ലെനും. ഒരു മത്സരത്തില്‍ മൂന്ന് റണ്ണൗട്ടുകള്‍ വന്നാല്‍ തന്നെ ടീമിന്റെ താളം തെറ്റുമെന്നാണ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ പറയുന്നത്. കളിക്കളത്തിന് പുറത്ത് നിന്ന് നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യമാണ് റണ്ണൗട്ടുകള്‍. ചില കാര്യങ്ങള്‍ കാണുമ്പോള്‍ ബാറ്റ്സ്മാന്മാര്‍ ചെയ്യുന്നത് ശരിയല്ലെന്നും സംയമനം പാലിക്കുവാനും സന്ദേശം അയയ്ക്കാനാകും പക്ഷേ ഈ ബാറ്റ്സ്മാന്മാര്‍ തന്നെയാണ് ഇവയെ കൈകാര്യം ചെയ്യേണ്ടത്.

മത്സരത്തിലെ മൂന്ന് റണ്ണൗട്ടുകള്‍ പരിശോധിക്കുകയാണെങ്കില്‍ മൂന്നും അനാവശ്യമാണെന്ന് കണ്ടെത്താനാകും, അതില്‍ തന്നെ മത്സരഗതിയ്ക്കെതിരെയാണ് ഫാബിയന്‍ അല്ലെന്റെ വിക്കറ്റ് നഷ്ടമായത്. മത്സരം വിന്‍ഡീസ് പക്ഷത്തേക്ക് തിരിയുന്ന സമയത്താണ് ഈ റണ്ണൗട്ട്. അതിനെത്തുടര്‍ന്ന് വിന്‍ഡീസ് താളം തെറ്റുകയും ചെയ്തുവെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിലും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ വിക്കറ്റ് മത്സരത്തില്‍ വലിയ പ്രഭാവമായി മാറിയിരുന്നു.

Previous articleകൂബോ നാടിനോട് യാത്ര പറഞ്ഞു, ഇനി റയൽ മാഡ്രിഡിൽ
Next articleസെവിയ്യയുടെ മധ്യനിരതാരത്തെ സ്വന്തമാക്കി പിഎസ്ജി