സെവിയ്യയുടെ മധ്യനിരതാരത്തെ സ്വന്തമാക്കി പിഎസ്ജി

സെവിയ്യയുടെ മധ്യനിരതാരമായ പാബ്ലോ സരാബിയയെ സ്വന്തമാക്കി ഫ്രെഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി. 5 വർഷത്തെ കരാറിലാണ് സ്പാനിഷ് താരം പാരിസിലേക്ക് പോവുന്നത്. 18 മില്ല്യൺ യൂറോ മുടക്കിയാണ് സെവിയ്യയിൽ നിന്നൂം മധ്യനിരതാരത്തെ പിഎസ്ജി ടീമിലെത്തിച്ചത്.

കഴിഞ്ഞ സീസണിൽ സെവിയ്യക്ക് വേണ്ടി 22 ഗോളുകൾ അടിക്കുകയും 16 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മൂന്ന് സീസണുകളിലായി 42 ഗോളുകളാണ് സെവിയ്യക്ക് വേണ്ടി പാബ്ലോ അടിച്ചത്. ഗെറ്റാഫേയിൽ നിന്നും ഒരു മില്ല്യൺ യൂറോ നൽകിയാണ് സരാബിയയെ സെവിയ്യ ടീമിലെത്തിച്ചത്. മാഡ്രിഡ് സ്വദേശിയായ പാബ്ലോ സരാബിയ റയൽ മാഡ്രിഡിലാണ് കരിയർ ആരംഭിച്ചത്.

Previous articleമൂന്ന് റണ്ണൗട്ടുകള്‍, വിന്‍ഡീസിന്റെ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തെ പഴിച്ച് നായകന്‍
Next articleചർച്ചകൾക്കായി നെയ്മറിന്റെ പിതാവ് ഇന്ന് ബാഴ്സലോണയിൽ