കൂബോ നാടിനോട് യാത്ര പറഞ്ഞു, ഇനി റയൽ മാഡ്രിഡിൽ

ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന 17കാരൻ കൂബോ സ്വന്തം നാടിനോടും ക്ലബിനോടും യാത്ര പറഞ്ഞു. ഈ സീസണിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയ കൂബോയ്ക്ക് ഗംഭീര യാത്രയയപ്പാണ് ക്ലബ് നൽകിയത്. എഫ് സി ടോക്കിയോയുടെ താരമായ കൂബോ ജപ്പാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ടാലന്റായി വാഴ്ത്തപ്പെടുന്ന താരമാണ്.

മുൻ ബാഴ്സലോണ അക്കാദമി താരമായ കൂബോയെ വലിയ തുക നൽകിയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ബി ടീമിൽ ആയിരിക്കും വരുന്ന വർഷം കൂബോയ്ക്ക് കളിക്കുക. ഒരു വർഷം 2മില്യണോളം ആകും കൂബോ എന്ന 17കാരൻ റയൽ മാഡ്രിഡിൽ നിന്ന് സമ്പാദിക്കുക.

മെസ്സിയുമായി സാമ്യമുള്ള ശൈലി ജപ്പാനീസ് മെസ്സി എന്ന വിളിപ്പേര് താരത്തിന് നേടിക്കൊടുത്തിരുന്നു. മെസ്സിയെ പോലെ ഇടം കാലിലാണ് കൂബോയുടെയും മാജിക്ക്. 16കാരനായിരിക്കെ തന്നെ ജപ്പാൻ ലീഗിൽ കൂബോ അരങ്ങേറ്റം നടത്തിയിരുന്നു‌. ബ്രസീലിൽ കോപ അമേരിക്ക കളിച്ച ജപ്പാൻ ടീമിലും കൂബോ ഉണ്ടായിരുന്നു

Previous articleഅർജന്റീനൻ മിഡ്ഫീൽഡറെ സ്വന്തമാക്കി ഡെൽഹി ഡൈനാമോസ്
Next articleമൂന്ന് റണ്ണൗട്ടുകള്‍, വിന്‍ഡീസിന്റെ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തെ പഴിച്ച് നായകന്‍