പുതിയ ജഴ്സിയില്‍ ഇംഗ്ലണ്ടിന് പണികൊടുക്കുവാന്‍ ഇന്ത്യ, മത്സര ഫലം ഉറ്റുനോക്കി പാക്കിസ്ഥാനും ബംഗ്ലാദേശും

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഇന്ന് ടോസ് നേടി ഇംഗ്ലണ്ട് നായകന്‍ ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മോയിന്‍ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റും ഓപ്പണിംഗില്‍ ജേസണ്‍ റോയ് ജെയിംസ് വിന്‍സിന് പകരം ടീമിലേക്ക് എത്തുന്നു. അതേ സമയം ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

Previous articleഹമീദ് ഹസ്സന്റെ പരിക്ക് കാര്യങ്ങള്‍ അവതാളത്തിലാക്കി
Next articleതിമോത്തി വിയ പിഎസ് ജി വിട്ടു, പക്ഷെ ഫ്രഞ്ച് ലീഗിൽ തുടരും