തിമോത്തി വിയ പിഎസ് ജി വിട്ടു, പക്ഷെ ഫ്രഞ്ച് ലീഗിൽ തുടരും

പി എസ് ജി താരം തിമോത്തി വിയ ക്ലബ്ബ് വിട്ടു. ലില്ലേയിലേക്കാണ് താരം ചുവട് മാറിയത്. പാരീസിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ലില്ലേയിൽ അഭയം തേടുന്നത്. കഴിഞ്ഞ സീസണിന്റെ അവസാന പകുതി സ്‌കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിൽ ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിരുന്നു.

മുൻ ബാലൻഡോർ ജേതാവും നിലവിലെ ലൈബീരിയൻ പ്രസിഡന്റുമായ ജോർജ് വിയയുടെ  മകനാണ്  തിമോത്തി. സ്‌ട്രൈക്കറായ വിയ 2014 ൽ ന്യൂയോർക്ക് റെഡ് ബുൾസിൽ നിന്നാണ് പി എസ് ജി ജൂനിയർ ടീമിൽ എത്തുന്നത്. 2018 മുതൽ പിഎസ്ജി സീനിയർ ടീമിൽ അംഗമാണെങ്കിലും കേവലം 5 മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. 5 വർഷത്തെ കരാറാണ് താരം ലില്ലേയുമായി ഒപ്പ് വച്ചിരിക്കുന്നത്.

Previous articleപുതിയ ജഴ്സിയില്‍ ഇംഗ്ലണ്ടിന് പണികൊടുക്കുവാന്‍ ഇന്ത്യ, മത്സര ഫലം ഉറ്റുനോക്കി പാക്കിസ്ഥാനും ബംഗ്ലാദേശും
Next articleഅത് അത്യപൂര്‍വ്വമായ കാഴ്ച, പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോഹ്‍ലി