ടോസ് സ്വന്തമാക്കി കെയിന്‍ വില്യംസണ്‍, ബൗളിംഗ് തിരഞ്ഞെടുത്തു

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ ന്യൂസിലാണ്ടിന് ബൗളിംഗ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ ദക്ഷിണാഫ്രിക്കയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴഞ്ഞ മത്സരങ്ങളില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലാണ്ട് മത്സരത്തിനെത്തുന്നത്. അതേ സമയം ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുംഗിസാനി ഗിഡി ടീമിലേക്ക് തിരികെ എത്തുന്നു. ബ്യൂറന്‍ ഹെന്‍ഡ്രിക്സ് ആണ് പുറത്ത് പോകുന്ന താരം.

ദക്ഷിണാഫ്രിക്ക: ഹഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡു പ്ലെസി, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, ഇമ്രാന്‍ താഹിര്‍

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റ, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ജെയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്