മഴയില്ല, എന്നാല്‍ ടോസ് വൈകും

- Advertisement -

എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ന്യൂസിലാണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ടോസ് വൈകുമെന്ന് ഔദ്യോഗിക അറിയിപ്പ്. മഴ ഇപ്പോള്‍ ഇല്ലെങ്കിലും മത്സരത്തിനു അനുയോജ്യമായ രീതിയില്‍ ഗ്രൗണ്ട് തയ്യാറാക്കുന്ന പരിപാടി ബാക്കി നില്‍ക്കുന്നിതിനാലാണ് മത്സരം വൈകുന്നത്. അര മണിക്കൂറിനുള്ള ഒരു പരിശോധന കൂടിയുണ്ടാകുമെന്നും അതിന് ശേഷം മഴ മാറി നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ മത്സരം ഉടനെ ആരംഭിക്കുമെന്നുമാണ് അറിയുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ നിര്‍ണ്ണായകമായ മത്സരമാണ് ഇന്നത്തേത്. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിക്കണമെന്ന നിലയിലാണ് ടീമിപ്പോള്‍ നിലകൊള്ളുന്നത്. ഇതുവരെ അഫ്ഗാനിസ്ഥാനെതിരെ മാത്രമാണ് ടീമിനു വിജയം നേടുവാന്‍ സാധിച്ചിട്ടുള്ളത്.

Advertisement