മുൻ ബ്ലാസ്റ്റേഴ്സ് താരം സുഭാഷിഷ് റോയ് നോർത്ത് ഈസ്റ്റിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ചിട്ടുള്ള ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗദരിയെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റ് ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്ന സുഭാഷിഷിന് അവിടെ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. സുബ്രതാ പോളായിരുന്നു ജംഷദ്പൂരിന്റെ സ്ഥിരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ആകെ മൂന്ന് കളികളിലാണ് സുഭാഷിഷിന് ഇറങ്ങാനായാത്.

ടി പി രെഹ്നേഷ് ടീം വിട്ടതോടെ ഒരു കീപ്പറെ തേടുകയാണ് നോർത്ത് ഈസ്റ്റ് ഇപ്പോൾ. രെഹ്നേഷ് പോയതോടെ കളിക്കാൻ അവസരം ലഭിക്കും എന്ന പ്രതീക്ഷ ആണ് സുഭാഷിഷിനെ നോർത്ത് ഈസ്റ്റിലേക്ക് അടുപ്പിക്കുന്നത്. ഒരു സീസൺ മുമ്പ് വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഭാഗമായിരുന്നു സുഭാഷിഷ്. ഐ എസ് എല്ലിൽ എഫ് സി ഗോവ, ഡെൽഹി ഡൈനാമോസ്, വേണ്ടിയും അത്ലറ്റിക്കോ കൊൽക്കത്ത എന്നിവർക്കൊക്കെ വേണ്ടിയും ഇതിനു മുമ്പ് ഇദ്ദേഹം കളിച്ചിട്ടുണ്ട്. ബംഗാളുകാരനായ സുഭാഷിഷ് റോയ് ഈസ്റ്റ് ബംഗാളിന്റെ വലയും കാത്തിട്ടുണ്ട്.

Previous articleപി എസ് ജി വിടാൻ താല്പര്യം പ്രകടിപ്പിച്ച് നെയ്മർ, ലക്ഷ്യം ബാഴ്സലോണ
Next articleമഴയില്ല, എന്നാല്‍ ടോസ് വൈകും