പൂനെ സിറ്റി താരങ്ങളെ റാഞ്ചി മുംബൈ സിറ്റി

തകർന്ന് കൊണ്ടിരിക്കുന്ന പൂനെ സിറ്റിയിൽ നിന്ന് രണ്ട് താരങ്ങളെ റാഞ്ചി മുംബൈ സറ്റി. ബ്രസീലിയൻ ഫോർവേഡായ ഡിയേഗോ കാർലോസും ഡിഫൻഡർ സർതകുമാണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. ഇരുവരും മുംബൈ സിറ്റിയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

അവസാന രണ്ട് സീസണുകളിലായി പൂനെ സിറ്റിയിൽ ഉണ്ടായിരുന്ന താരമാണ് കാർലോസ്.
ഫ്ലമംഗോ അക്കാദമിയിലൂടെ വളർന്ന് വന്ന ഡിയേഗോ കാർലോസ് ഇതുവരെ 27 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. നാലു ഗോളുകളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്. സർതകും അവസാന രണ്ട് സീസണായി പൂനെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഫുൾബാക്കായ സർതക് ഗോൾ അവസരങ്ങൾ സൃഷ്ടിക്കനും മികവുള്ള താരമാണ്.

Previous articleമഴയില്ല, എന്നാല്‍ ടോസ് വൈകും
Next articleകാണികളുടെ കൂവൽ ബ്രസീൽ അർഹിക്കുന്നില്ലെന്ന് തിയാഗോ സിൽവ