ഈ പിച്ചില്‍ ഖവാജ-കാറെ കൂട്ടുകെട്ടിന്റേത് വേറിട്ട് നില്‍ക്കുന്ന പ്രകടനം – കെയിന്‍ വില്യംസണ്‍

ബാറ്റിംഗ് വളരെ പ്രയാസകരമായ പിച്ചായിരുന്നു ലോര്‍ഡ്സിലേതെന്നും വളരെ ശക്തമായ നിലയില്‍ നിന്നാണ് മത്സരം കൈവിട്ടതെന്ന് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ഈ പിച്ചിനെ തങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഉള്‍ക്കൊണ്ടത് ഓസ്ട്രേലിയയാണെന്നും ഖവാജ-കാറെ കൂട്ടുകെട്ട് വേറിട്ട് തന്നെ നില്‍ക്കുന്ന പ്രകടനമായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

വലിയൊരു കൂട്ടുകെട്ടാണ് ടീമിന് ആവശ്യമായിരുന്നതെന്നും എന്നാല്‍ അത് ഒരിക്കലും ഉണ്ടായില്ലെന്നും കീവിസ് നായകന്‍ പറഞ്ഞു. ഈ തോല്‍വികളില്‍ നിന്ന് മുന്നോട്ട് ടീം വേഗം നീങ്ങേണ്ടതുണ്ടെന്നും ഈ ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകേണമെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

92/5 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത് കണ്ട് പഠിക്കേണ്ട കാര്യം തന്നെയാണെന്നും ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്‍ ഇരുവരും അവിശ്വസനീയമായ തിരിച്ചുവരവിനാണ് കളം ഒരുക്കിയതെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

Previous article“വാൻഹാൽ ഏറ്റവും മികച്ച കോച്ച്”, മുൻ യുണൈറ്റഡ് കോച്ചിനെ പുകഴ്ത്തി റൂണി
Next articleഹമീദ് ഹസ്സന്റെ പരിക്ക് കാര്യങ്ങള്‍ അവതാളത്തിലാക്കി