“വാൻഹാൽ ഏറ്റവും മികച്ച കോച്ച്”, മുൻ യുണൈറ്റഡ് കോച്ചിനെ പുകഴ്ത്തി റൂണി

2016ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്താക്കപ്പെട്ട ലൂയിസ് വാൻഹാൽ ആണ് താൻ ഇതുവരെ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച കോച്ചെന്നു മുൻ യുണൈറ്റഡ് താരവും നിലവിൽ ഡിസി യുണൈറ്റഡ് താരവുമായ വെയ്ൻ റൂണി. സർ അലക്സ് ഫെർഗൂസന്റെ കൂടെ ഒൻപത് വർഷ കാലയളവിൽ 5 പ്രീമിയർ ലീഗ് കിരീടങ്ങളടക്കം നേടിയിട്ടും മികച്ച കോച്ചായി റൂണി പരിഗണിക്കുന്നത് ലൂയിസ് വാൻഹാലിനെയാണ്.

2016ൽ എഫ്എ കപ്പ് വിജയത്തിന് ശേഷമാണ് വാൻ ഹാലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയത്. രണ്ടു വര്ഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലിപ്പിച്ച വാൻഹാലിനു പക്ഷെ അത്ര നല്ല ദിനങ്ങൾ ആയിരുന്നില്ല ഓൾഡ് ട്രാഫോഡിൽ ഉണ്ടായിരുന്നത്. ഇങ്ങയെയൊക്കെയാണെങ്കിലും റൂണി മികച്ച കോച്ചായി കാണുന്നത് വാൻഹാലിനെയാണ്. “ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കോച്ച് ലൂയിസ് വാൻഹാൽ ആണ്, അദ്ധേഹത്തിന്റെ ടാക്റ്റിക്സ് വളരെ മികച്ചതാണ്. ഓരോ കാര്യത്തിലും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ വളരെ കൂടുതൽ ആണ്. ഇങ്ങനെ ഒന്ന് അതിനു മുൻപ് ഞാൻ കണ്ടിരുന്നില്ല” റൂണി പറഞ്ഞു.

2004ൽ എവർട്ടണിൽ നിന്നും ഫെർഗൂസൻ ആണ് റൂണിയെ യുണൈറ്റഡിൽ എത്തിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ കൂടെ 5 പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങൾ റൂണി സ്വന്തമാക്കിയിരുന്നു. 2016ൽ ആണ് റൂണി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു എവർട്ടണിലേക്ക് ചേക്കേറിയത്.

Previous articleമക്ഗ്രാത്തിന്റെ ഈ നേട്ടം മറികടക്കുവാന്‍ സ്റ്റാര്‍ക്ക് നേടേണ്ടത് മൂന്ന് വിക്കറ്റ് കൂടി
Next articleഈ പിച്ചില്‍ ഖവാജ-കാറെ കൂട്ടുകെട്ടിന്റേത് വേറിട്ട് നില്‍ക്കുന്ന പ്രകടനം – കെയിന്‍ വില്യംസണ്‍