സൂപ്പര്‍ പോരാട്ടത്തില്‍ ജോഫ്ര കളിക്കുമോ? ആശങ്കയോടെ ഇംഗ്ലണ്ട് ആരാധകര്‍

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെയുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കുമോ എന്നതില്‍ വ്യക്തതയില്ല. താരം മത്സരത്തിന് മുമ്പ് ഫിറ്റ്‍നെസ്സ് ടെസ്റ്റിനു വിധേയനായി എന്നാണ് ലഭിയ്ക്കുന്ന വാര്‍ത്ത. സൈഡ് സ്ട്രെയിനിന്റെ അസ്വസ്ഥതയാണ് താരത്തിന്റെ ലഭ്യതയില്‍ ഇപ്പോള്‍ സംശയം ഉണ്ടാക്കിയിരിക്കുന്നത്. ജോഫ്ര ആര്‍ച്ചറുടെ ടെസ്റ്റിന്റെ ഫലം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ടോസ് സമയത്ത് മാത്രമേ താരം കളിക്കുമോ എന്നതില്‍ ഒരു വ്യക്തത വരികയുള്ളു. ഇംഗ്ലണ്ടിന് വേണ്ടി 15 വിക്കറ്റുമായി ജോഫ്രയാണ് ബൗളിംഗില്‍ ലോകകപ്പില്‍ ഏറെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്.

Advertisement