ഇന്ത്യയുടെ ബാറ്റിംഗ് നിര കരുത്താര്‍ന്നത്, അവരെ പിടിച്ചുകെട്ടുവാനായത് ടീമിന്റെ നേട്ടം

ഇന്ത്യയ്ക്കെതിരെ ബൗളിംഗില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച് നിന്നുവെന്ന് പറഞ്ഞ് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ മികച്ച് നിന്നു. ഇന്ത്യയുടെ കരുത്താര്‍ന്ന ബാറ്റിംഗ് ലൈനപ്പിനെതിരെ ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച് നിന്നു. ഞങ്ങളുടെ സ്പിന്നര്‍മാരെല്ലാം തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞു, സ്പിന്നര്‍മാരെന്നല്ല എല്ലാവരും അത്തരത്തിലാണ് പന്തെറിഞ്ഞത്. ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് മികച്ചതായിരുന്നുവെന്നും ടീമിനു അവസാന കടമ്പ കടക്കാനാകാതെ പോയതില്‍ അതൊരു കാര്യമാണെന്നും നൈബ് പറഞ്ഞു.

ഇന്ത്യയുടെ ടോട്ടല്‍ വലുതായിരുന്നില്ല. ഏതെങ്കിലും ഒരു താരം 80 റണ്‍സ് നേടേണ്ടിയിരുന്നു, അതുണ്ടായില്ല. പല താരങ്ങളും 30കളിലേക്ക് കടന്നുവെങ്കിലും അത് പോരായിരുന്നുവെന്ന് തെളിഞ്ഞു. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ ഞങ്ങള്‍ വലിയ തോല്‍വികളാണ് നേരിട്ടത്. എന്നാല്‍ അവസാന മത്സരങ്ങളില്‍ മികച്ച ക്രിക്കറ്റ് അഫ്ഗാനിസ്ഥാന്‍ കളിച്ചുവെന്നും ഗുല്‍ബാദിന്‍ നൈബ് പറഞ്ഞു.