ഐസിസിയുടെ സെമി മാനദണ്ഡം പുനഃപരിശോധിക്കേണ്ടതുണ്ട്

ബംഗ്ലാദേശിനോട് വിജയിച്ചുവെങ്കിലും ന്യൂസിലാണ്ടിനോട് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പുറത്തായ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ ആവശ്യപ്പെടുന്നത് ഐസിസിയുടെ സെമി മാനദണ്ഡം പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ്. താന്‍ ഈ മാറ്റം വേണമെന്ന് ശക്തമായി വാദിക്കുന്ന വ്യക്തിയാണ്. നിലവില്‍ രണ്ട് ടീമുകള്‍ പോയിന്റില്‍ ഒപ്പം വന്നാല്‍ വിജയങ്ങളുടെ എണ്ണവും റണ്‍റേറ്റുമാണ് നോക്കുന്നത്, അത് മാറണമെന്നാണ് മിക്കി ആര്‍തറുടെ വാദം.

വിജയങ്ങളുടെ എണ്ണം, അത് കഴിഞ്ഞ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍ക്ക് വിജയം എന്നതും പിന്നീട് ഈ സാഹചര്യത്തില്‍ മൂന്ന് ടീമുണ്ടെങ്കില്‍ മാത്രം റണ്‍റേറ്റ് നോക്കണം എന്നാണ് തന്റെ അഭിപ്രായമെന്ന് ആര്‍തര്‍ പറഞ്ഞു. 308 റണ്‍സ് മാര്‍ജിനിലെങ്കിലും ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ന്യൂസിലാണ്ടിനെ റണ്‍റേറ്റില്‍ മറികടക്കാനാകുള്ളായിരുന്നു.

ഇംഗ്ലണ്ട് ഇന്ത്യയെയും ന്യൂസിലാണ്ടിനെയും പരാജയപ്പെടുത്തി ലോകകപ്പ് സെമിയിലേക്ക് കടന്നപ്പോള്‍ പാക്കിസ്ഥാനും ന്യൂസിലാണ്ടിനും ഒരേ പോയിന്റും വിജയങ്ങളുടെ എണ്ണവും വരികയായിരുന്നു. എന്നാല്‍ റണ്‍റേറ്റില്‍ പാക്കിസ്ഥാനെ പിന്തള്ളി ന്യൂസിലാണ്ട് സെമിയില്‍ കടക്കുകയും ചെയ്തു.

Previous articleമികു ബെംഗളൂരു എഫ് സി വിട്ടു!!
Next articleഷാക്കിബിന് പിന്തുണ നല്‍കാനാകാതെ പോയത് തിരിച്ചടിയായി, തന്റെ കരിയറിന്റെ കാര്യം നാട്ടിലെത്തിയ ശേഷം തീരുമാനിക്കും