മികു ബെംഗളൂരു എഫ് സി വിട്ടു!!

ബെംഗളൂരു എഫ് സിക്കായി അവസാന രണ്ടു സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന മികു ക്ലബ് വിട്ടു. ബെംഗളൂരു എഫ് സി തന്നെ ഔദ്യോഗികമായി വെനിസ്വേലൻ സ്ട്രൈക്കർ മികു ക്ലബ് വിടുന്നതായി അറിയിച്ചു. എന്നാൽ എവിടേക്കാണ് മികു പോകുന്നത് എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ സീസണിൽ തന്നെ ബെംഗളൂരു എഫ് സി വിടാൻ ശ്രമിച്ചിരുന്ന താരമാണ് മികു. തായ്ലാന്റ് ക്ലബായ ബുറിറാം യുണൈറ്റഡുമായി മികു ചർച്ചയിലാ‌ണ്. എന്നാൽ ഇതുവരെ കരാറിൽ എത്തിയിട്ടില്ല.

ബെംഗളൂരു എഫ് സി തന്റെ പ്രകടനങ്ങൾക്ക് അർഹമായ പരിഗണന തരുന്നില്ല എന്ന കാരണം നേരത്തെ മികു പറഞ്ഞിരുന്നു. ബെംഗളൂരു എഫ് സിക്ക് വേണ്ടി രണ്ടു സീസണുകളിലായി ഐ എസ് എലിൽ 20 ഗോളുകൾ മികു നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം 12 മത്സരങ്ങൾ മാത്രമേ മികുവിന് കളിക്കാൻ ആയിരുന്നുള്ളൂ.

Previous articleകോല്‍പക് കരാറുകളും ടി20 അവസരങ്ങളും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ശാപം
Next articleഐസിസിയുടെ സെമി മാനദണ്ഡം പുനഃപരിശോധിക്കേണ്ടതുണ്ട്