ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ഫൈനല്‍ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി

2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്നലെ ഓസ്ട്രേലിയയെ 10 റണ്‍സിന് പരാജയപ്പെടുത്തിയ ശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിക്കെയാണ് താരം ഈ അഭിപ്രായം പറഞ്ഞത്. ഇന്ന് തങ്ങള്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതില്‍ ഇന്ത്യ ഏറെ സന്തോഷിക്കുന്നുണ്ടാവുമെന്നും ഫാഫ് പറഞ്ഞു. ഓസ്ട്രേലിയയുടെ പരാജയം ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചിരുന്നു.

ഇതോടെ ഇംഗ്ലണ്ടിന് പകരം ന്യൂസിലാണ്ടിനെ സെമിയില്‍ നേടുവാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചു. ന്യൂസിലാണ്ടിന്റെ ഫോം കഴിഞ്ഞ മൂന്ന് നാല് മത്സരങ്ങളിലായി നഷ്ടമായെന്നും അതിനാല്‍ കാര്യങ്ങള്‍ സെമിയില്‍ ഇന്ത്യയ്ക്ക് അനുകൂലമായിരിക്കുമെന്നും ഫാഫ് പറഞ്ഞു. ഓസ്ട്രേലിയ ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുക പ്രയാസകരമാണെങ്കിലും ഇംഗ്ലണ്ടിനാണ് സാധ്യത കൂടുതലെന്ന് ഫാഫ് പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും വലിയ മത്സരങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ടീമാണെന്നും ഫാഫ് സൂചിപ്പിച്ചു.

Previous articleഅയാക്സിന്റെ യുവ ഡിഫൻഡറെ റാഞ്ചി പി എസ് ജി
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ സ്ക്വാഡിൽ പോഗ്ബയും ലുകാകുവും