മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ സ്ക്വാഡിൽ പോഗ്ബയും ലുകാകുവും

വരുന്ന സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി പ്രീസീസൺ ടൂറിന് പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് പ്രഖ്യാപിച്ചു. 28 അംഗ ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് കരുതുന്ന പോൾ പോഗ്ബയും ലുകാകുവും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്.

ഒരാഴ്ചയോളമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കാരിങ്ടണിൽ പരിശീലനം നടത്തുകയായിരുന്നു. ഇനി ടീം ഓസ്ട്രേലിയയിലേക്ക് ആണ് ആദ്യം പോവുക. ഓസ്ട്രേലിയ, ചൈന, സിംഗപ്പൂർ, വെയിൽസ്, നോർവേ എന്നിവിടങ്ങിലായി ആറു സൗഹൃദ മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ടൂറിൽ കളിക്കും. ബ്രസീലിയൻ മിഡ്ഫഡർ ഫ്രെഡ് പ്രീസീസൺ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. താരം വൈകി മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ.

സ്ക്വാഡ്;
ഗോൾകീപ്പർ; ഡി ഹിയ, റൊമേരോ, പെരേര, ഗ്രാന്റ്

ഡിഫൻഡർ; സ്മാളിംഗ്, ജോൺസ്, ലിൻഡെലോഫ്, എറിക് ബയി, ഡാലോട്ട്, റോഹോ, ഷോ, ടുവൻസബെ, വാൻ ബിസക, യങ്

മിഡ്ഫീൽഡ്; പെരേര, പോഗ്ബ, ജെയിംസ്, ചോങ്, ഗാർനർ, ഗോമസ്, ലിങാർഡ്, മാറ്റിച്, മക്ടോമിനെ, മാറ്റ

ഫോർവേഡ്; റാഷ്ഫോർഡ്, മാർഷ്യൽ, ലുകാകു ഗ്രീൻവുഡ്

ഫിക്സ്ചർ;

July 13 vs Perth Glory
July 17 vs Leeds United
July 20 vs Inter Milan
July 25 vs Tottenham Hotspur
July 30 vs Kristiansund
August 3 vs AC Milan

Previous articleഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ഫൈനല്‍ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി
Next articleഅനസും ജിങ്കനും ഇല്ല, ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു