അയാക്സിന്റെ യുവ ഡിഫൻഡറെ റാഞ്ചി പി എസ് ജി

പി എസ് ജി പുതിയ താരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ്. അയാക്സിന്റെ യുവ മിഡ്ഫീൽഡർ മിച്ചൽ ബക്കറെ ആണ് പി എസ് ജി സൈൻ ചെയ്തിരിക്കുന്നത്. ഫ്രീ ട്രാൻസ്ഫറിലാണ് ബക്കർ പി എസ് ജിയിലേക്ക് എത്തുന്നത്. പി എസ് ജിയുമായി നാലു വർഷത്തെ കരാറാണ് ബക്കർ ഒപ്പുവെച്ചിരിക്കുന്നത്. അയാക്സിന്റെ ജൂനിയർ ടീമിന് വേണ്ടി ആയിരുന്നു ബക്കർ കളിച്ചിരുന്നത്.

ജോങ് അയാക്സിന്റെ യുവ ടീമുകൾക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന ബക്കർ ഈ സീസണിൽ അയാക്സിന്റെ സീനിയർ ടീമിലേക്ക് എത്തുമെന്ന് കരുതിയതാണ്. എന്നാൽ താര‌ പുതിയ കരാർ ക്ലബിൽ ഒപ്പുവെച്ചില്ല. 19കാരനായ താരം ഹോളണ്ടിന്റെ അണ്ടർ 17 ടീമിൽ മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleഅഞ്ചാം റാങ്കോടെ താഹിര്‍ കരിയര്‍ അവസാനിപ്പിക്കുന്നു, ജസ്പ്രീത് ബുംറ തന്നെ ഒന്നാമത്, റഷീദ് ഖാന് അഞ്ച് സ്ഥാനം നഷ്ടം
Next articleഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ഫൈനല്‍ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി