ആരാധകരുടെ അതേ ആവേശത്തിലല്ല ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ ഇത്തരം മത്സരങ്ങളെ സമീപിക്കുക

ആരാധകര്‍ ഏറെ ആവേശത്തോടെയും വികാരഭരിതരുമായാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളെ നോക്കി കാണുന്നത്, എന്നാല്‍ ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ക്ക് അതേ സമീപനമല്ല ഉണ്ടാകുകയെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ആരാധകരുടെ അതേ കാഴ്ചപ്പാടില്‍ മത്സരത്തെ സമീപിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുവാനുള്ള സാധ്യതയുണ്ട്. ക്രിക്കറ്റ്ര‍മാര്‍ എപ്പോളും പ്രൊഫഷണല്‍ ആയിരിക്കണം, ഫീല്‍ഡില്‍ എന്താണ് ശരിയായി ചെയ്യേണ്ടതെന്ന ബോധവും ഉണ്ടാകണമെന്ന് വിരാട് കോഹ‍്‍ലി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ചാമ്പ്യന്‍ ട്രോഫിയില്‍ തങ്ങളെ തീര്‍ത്തും നിഷ്പ്രഭമാക്കിയെങ്കിലും അതല്ലാതെ പൊതുവേ പാക്കിസ്ഥാനെതിരെ ഇന്ത്യ തന്നെയാണ് മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ആ കാര്യം ന്ല‍കുന്ന ആത്മവിശ്വാസം ടീമിനുണ്ടായിരുന്നു, ജയിക്കാനാകുമെന്ന വിശ്വാസവും അതിനൊപ്പമുണ്ടായിരുന്നുവെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Previous articleഅണ്ടര്‍ ഡോഗ് ടാഗുകള്‍ സത്യം തന്നെ, അടുത്തിടെ കളിച്ചതില്‍ ബംഗ്ലാദേശ് തന്നെ മുന്നില്‍
Next articleലിംഗ്ദോഹ് വീണ്ടും ബെംഗളൂരു എഫ്.സിയിൽ