ലോകത്തെ ഏറ്റവും മികച്ച ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ വിജയം കുറിയ്ക്കാനായ് പറഞ്ഞറിയിക്കാനാകാത്ത അനുഭവം

- Advertisement -

എഡ്ജ്ബാസ്റ്റണിലെ തങ്ങളുടെ വിജയം പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ സെമിയിലെ മാന്‍ ഓഫ് ദി മാച്ചായ ക്രിസ് വോക്സ്. ലോകത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ടാണ് എഡ്ജ്ബാസ്റ്റണ്‍. അവിടെ ജയം സ്വന്തമാക്കുവാനായത്, അതും ഓസ്ട്രേലിയയ്ക്കെതിരെ വളരെ വലിയ നേട്ടമായി തന്നെയാണ്. 1992ല്‍ ഇംഗ്ലണ്ട് ഫൈനലില്‍ എത്തുമ്പോള്‍ തനിക്ക് 3 വയസ്സായിരുന്നു.

സെമിയിലേക്ക് ടീം കടക്കുമോ എന്നൊരു ഘട്ടത്തിലാണ് ഇന്ത്യയ്ക്കെതിരെയെും ന്യൂസിലാണ്ടിനെതിരെയും ഒന്നാന്തരം പ്രകടനം ടീം പുറത്തെടുത്തത്. ആ വിജയം സെമിയിലും ടീമിന് തുടരാനായി എന്ന് വോക്സ് വെളിപ്പെടുത്തി. ഇനി ഒരു മത്സരം കൂടിയാണുള്ളതെന്നും വിജയത്തിനായി തന്നെ ടീം മികവ് പുറത്തെടുക്കുമെന്നും വോക്സ് പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയതാണ് ടീമിന് ഗുണമായതെന്ന് വോക്സ് പറഞ്ഞു.

വിക്കറ്റ് ബാറ്റിംഗിന് മോശം വിക്കറ്റായിരുന്നില്ല, ശരിയായ രീതിയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റുകള്‍ നേടാനാകുമെന്ന് ഉറപ്പായിരുന്നുവെന്നും വോക്സ് വ്യക്തമാക്കി. ടീമെന്ന നിലയില്‍ മികവാര്‍ന്ന പ്രകടനമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് പുറത്തെടുത്തതെന്നും വോക്സ് വ്യക്തമാക്കി. വോക്സ് തന്റെ എട്ടോവറില്‍ നിന്ന് 3 വിക്കറ്റാണ് വെറും 20 റണ്‍സ് വിട്ട് നല്‍കി സ്വന്തമാക്കിയത്.

Advertisement