ലുകാകുവിന് 85 മില്യൺ വിലയിട്ട് മാഞ്ചസ്റ്റർ, നൽകാനൊരുങ്ങി ഇന്റർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യം പ്രകടിപ്പിച്ച ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകുവിനെ സ്വന്തമാക്കാൻ തങ്ങൾ ഒരുക്കമാണെന്ന് ഇന്റർ മിലാൻ ഔദ്യോഗികമായി അറിയിച്ചു. ഇന്ന് ഇംഗ്ലണ്ടിൽ എത്തിയ ഇന്റർ മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ബോർഡുമായി ചർച്ചകൾ നടത്തി. ഇത് രണ്ട് മികച്ച ക്ലബുകൾ തമ്മിലുള്ള ആദ്യ ചർച്ചയാണെന്ന് ഇന്റർ മിലാൻ അറിയിച്ചു.

ഉടൻ തന്നെ ചർച്ചകൾ പൂർത്തിയാക്കി ലുകാകുവിനെ സ്വന്തമാക്കാൻ ആണ് ഇന്റർ ശ്രമിക്കുന്നത്. തങ്ങൾ ചർച്ച നടത്തുന്ന താരങ്ങൾ ഒക്കെ കോണ്ടെ ആവശ്യപ്പെട്ട താരങ്ങളാണെന്നും അവരെ ഒക്കെ സ്വന്തമാക്കുമെന്നും ഇന്റർ അറിയിച്ചു. 85 മില്യണോളമാണ് ലുകാലുവിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇട്ടിരിക്കുന്ന വില. അത് നൽകാൻ ഇന്റർ മിലാൻ തയ്യാറാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത കാലത്തായി ഫോമിൽ അല്ലായെങ്കിലും ബെൽജിയത്തിനായി ഗംഭീര ഫോമിൽ തന്നെ ലുകാകു കളിക്കുന്നുണ്ട്.

നേരത്തെ ഇറ്റലിയിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്ന് ലുകാകു തന്നെ പറഞ്ഞിരുന്നു. ഇക്കാർഡിയെ വിറ്റു കൊണ്ട് ലുകാകുവിനെ ക്ലബിന്റെ ഒന്നാം സ്ട്രൈക്കർ ആക്കാൻ ആണ് ഇന്റർ മിലാൻ ശ്രമിക്കുന്നത്.

Advertisement