പുതിയ സീസണായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ ജേഴ്സി എത്തി!!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് 2019-20 സീസണായി ഒരുക്കുന്ന പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് നഗരത്തെ പ്രതിനിധീകരിക്കുന്ന ഗോൾഡൻ കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന പിങ്ക് എവേ ജേഴ്സിക്ക് പകരമാണ് ഈ ഗോൾഡൻ ജേഴ്സി. അഡിഡാസ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ അഡിഡാസിന്റെ സ്റ്റോറുകളിൽ കിറ്റുകൾ ലഭ്യമാകും. പ്രീ സീസൺ ടൂറിൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി കിറ്റ് അണിയുക.

Advertisement