ഇന്ത്യക്കെതിരെ എവിടെയാണ് പന്ത് എറിയേണ്ടതെന്ന് അറിയാമെന്ന് സുനിൽ ജോഷി

Staff Reporter

ഇന്ത്യക്കെതിരെ എവിടെ പന്ത് എറിയണമെന്ന് ബംഗ്ലാദേശ് ബൗളർമാർക്ക് അറിയാമെന്ന് ബംഗ്ളദേശിന്റെ സ്പിൻ കോച്ചും മുൻ ഇന്ത്യൻ താരവുമായ സുനിൽ ജോഷി.  ജൂലൈ 2ന് ബംഗ്ലാദേശ് ഇന്ത്യയെ നേരിടുമ്പോൾ മൊർടാസയുടെ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സുനിൽ ജോഷി പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ 62 റൺസിന്‌ തോൽപ്പിച്ചിരുന്നു.

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ അർദ്ധ സെഞ്ചുറിയും 5 വിക്കറ്റും നേടിയ ഷാകിബ് അൽ ഹസന്റെ പ്രകടനത്തെയും സുനിൽ ജോഷി പ്രശംസിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഷാകിബ് നിലനിർത്തുന്ന സ്ഥിരതയുടെ കാരണം താരം നിലനിർത്തുന്ന ഫിറ്റ്നസ് ആണെന്നും ജോഷി പറഞ്ഞു.

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള മത്സരം സ്പിന്നർമാരുടെ മത്സരമായിരിക്കുമെന്നും ജോഷി പറഞ്ഞു. സ്പിന്നർമാർക്കെതിരെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് പോലെ ബംഗ്ളദേശും സ്പിന്നർമാർക്കെതിരെ മികച്ച  പ്രകടനം കാഴ്ചവെക്കാറുണ്ടെന്നും സുനിൽ ജോഷി പറഞ്ഞു. അവസാന മൂന്ന് വർഷം മൂന്ന് തവണ ബംഗ്ളദേശ് ഇന്ത്യയെ മൂന്ന് തോൽപ്പിക്കുന്നതിന് അടുത്ത് വരെ എത്തിയിട്ടുണ്ടെന്നും ജോഷി പറഞ്ഞു.