ടൂര്‍ണ്ണമെന്റ് വിജയത്തിൽ ടോസിന് വലിയ സ്ഥാനം – ആരോൺ ഫിഞ്ച്

Australia

ഓസ്ട്രേലിയയ്ക്കായി ആദ്യ ടി20 കിരീടം നേടിയ നായകന്‍ ആരോൺ ഫിഞ്ച് പറയുന്നത് ഓസ്ട്രേലിയയുടെ കിരീട നേട്ടത്തിൽ പ്രധാന ഘടകം ആയത് ടോസ് ആണെന്നാണ്. ടൂര്‍ണ്ണമെന്റിൽ ഏഴ് ടോസിൽ ആറെണ്ണം ജയിച്ചത് ആരോൺ ഫി‍ഞ്ചായിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായ മത്സരം ടീം പരാജയപ്പെടുകയും ചെയ്തു.

ഏതെങ്കിലും ഒരു ഘട്ടത്തിൽ ടോസ് നഷ്ടമായി ടീം ആദ്യം ബാറ്റ് ചെയ്യേണ്ടി വരുമെന്ന ഭയം തനിക്കുണ്ടായിരന്നുവെന്നും എന്നാൽ ഭാഗ്യം തന്നെ തുണയ്ക്കുകയായിരുന്നുവെന്നും ആരോൺ ഫിഞ്ച് വ്യക്തമാക്കി.

സത്യസന്ധമായി പറയുകയാണെങ്കില്‍ ഓസ്ട്രേലിയന്‍ ടി20 കിരീട നേട്ടത്തിൽ ടോസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഫിഞ്ച് പറഞ്ഞു.