പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിൽ തമീം ഇക്ബാല്‍ ഇല്ല

Tamimiqbal

ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി തമീം ഇക്ബാലിന്റെ പരിക്ക്. താരം പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിൽ കളിക്കില്ല എന്ന് തീരുമാനം ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

സൈഫൂദ്ദീന്റെയും ഷാക്കിബ് അല്‍ ഹസന്റെയും പരിക്കും ബംഗ്ലാദേശിനെ അലട്ടുന്നുണ്ട്. ഷാക്കിബ് ടി20 പരമ്പരയിൽ ഉണ്ടാകില്ല എന്നും സൈഫുദ്ദീന്‍ പരമ്പരയിൽ മുഴുവനും ഉണ്ടാകില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

പരിക്ക് കാരണം ടി20 ലോകകപ്പിൽ കളിക്കാതിരുന്ന തമീം കഴിഞ്ഞാഴ്ച തന്റെ നെറ്റ് സെഷന്‍ ആരംഭിച്ചുവെങ്കിലും അസ്വസ്ഥത ഉടലെടുത്തതിനാൽ എക്സ്റേ എടുത്തപ്പോളാണ് പുതിയ പൊട്ടൽ കണ്ടെത്തിയത്.

Previous articleടൂര്‍ണ്ണമെന്റ് വിജയത്തിൽ ടോസിന് വലിയ സ്ഥാനം – ആരോൺ ഫിഞ്ച്
Next articleഓസ്ട്രേലിയ ചേസിംഗിനിടെ ന്യൂസിലാണ്ടിന് ഒരവസരം പോലും തന്നില്ല – കെയിന്‍ വില്യംസൺ