അവസാന ഓവറിൽ ട്വിസ്റ്റ്, 6 റൺസ് വേണ്ട ന്യൂസിലാണ്ടിന് നഷ്ടമായത് മൂന്ന് വിക്കറ്റ്, 3 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്

വനിത ഏകദിന ലോകകപ്പിൽ വെസ്റ്റിന്‍ഡീസ് നേടിയ 259/9 എന്ന പിന്തുടര്‍ന്ന് അവസാന ഓവറിൽ 6 റൺസ് എന്ന നിലയിലേക്ക് എത്തിയ ശേഷം തോല്‍വിയിലേക്ക് വീണ് ന്യൂസിലാണ്ട്. ഡിയാന്‍ഡ്ര ഡോട്ടിന്‍ എറിഞ്ഞ അവസാന ഓവറിൽ താരം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് റണ്ണൗട്ട് രൂപത്തിലും നഷ്ടമായി.

Newzealandwestindieschinellehenry

സോഫി ഡിവൈന്‍ ശതകം നേടി പുറത്തായ ശേഷം നിര്‍ണ്ണായകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് നേടിയ കേറ്റി മാര്‍ട്ടിന്‍ – ജെസ്സ് കെര്‍ കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറിൽ കളി മാറിമറിയുകയായിരുന്നു.

Jesskerr

ഡിവൈന്‍ 108 റൺസ് നേടി പുറത്തായപ്പോള്‍ കേറ്റി മാര്‍ട്ടിന്‍ 44 റൺസും ജെസ്സ് കെര്‍ 25 റൺസും നേടിയാണ് പുറത്തായത്. 2 ഓവറിൽ 20 റൺസ് വേണ്ട ഘട്ടത്തിൽ ചിനെല്ലേ ഹെന്‍റി എറി‍ഞ്ഞ 19ാം ഓവറിലെ അവസാന രണ്ട് പന്ത് ബൗണ്ടറി കടത്തി മാര്‍ട്ടിന്‍ ലക്ഷ്യം 6 പന്തിൽ 6 ആക്കി മാറ്റി. ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്.

Kateymartin2

ഡോട്ടിന്‍ എറിഞ്ഞ ഓവറിൽ അനായാസം ന്യൂസിലാണ്ട് വിജയം നേടുമെന്ന് ആണ് കരുതിയതെങ്കിലും ഓവറിലെ രണ്ടാം പന്തിൽ മാര്‍ട്ടിന്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങി. നാലാം പന്തിൽ കെറിനെയും ന്യൂസിലാണ്ടിന് നഷ്ടമായതോടെ ലക്ഷ്യം 2 പന്തിൽ നാലായി. എന്നാൽ അടുത്ത പന്തിൽ ഫ്രാന്‍ ജോനാസ് റണ്ണൗട്ടായപ്പോള്‍ വിന്‍ഡീസ് 3 റൺസ് വിജയം നേടി.

5 ക്യാച്ചുകളും റണ്ണൗട്ട് അവസരങ്ങളും കളഞ്ഞ ശേഷം ആണ് വെസ്റ്റിന്‍ഡീസിന്റെ വിജയം. അനീസ മുഹമ്മദ്, ഹെയിലി മാത്യൂസ് എന്നിവരും വെസ്റ്റിന്‍ഡീസിനായി രണ്ട് വീതം വിക്കറ്റ് നേടി.