ലഞ്ചിന് തൊട്ടുമുമ്പ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകർത്ത് ഓസ്ട്രേലിയ, അബ്ദുള്ള ഷഫീക്കിന് അര്‍ദ്ധ ശതകം നഷ്ടം

Sports Correspondent

Imamabdullahshafique
Download the Fanport app now!
Appstore Badge
Google Play Badge 1

റാവൽപിണ്ടി ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 105/1 എന്ന നിലയിൽ. ലഞ്ചിന് തൊട്ടുമുമ്പ് അബ്ദുള്ള ഷഫീക്കിനെ വീഴ്ത്തി ആശ്വാസം കണ്ടെത്തുവാന്‍ ഓസ്ട്രേലിയയ്ക്കായെങ്കിലും ആദ്യ സെഷനിൽ പാക്കിസ്ഥാനായിരുന്നു മേൽക്കൈ.

57 റൺസുമായി ഇമാം-ഉള്‍-ഹക്കും റണ്ണൊന്നുമെടുക്കാതെ അസ്ഹര്‍ അലിയുമാണ് ക്രീസിലുള്ളത്. ലഞ്ചിന് ഒരു ഓവര്‍ മുമ്പാണ് അബ്ദുള്ളയുടെ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായത്. 44 റൺസ് നേടിയ താരത്തെ ലയൺ ആണ് പുറത്താക്കിയത്.