കാലിടറി പാക്കിസ്ഥാന്‍, മൂന്നാം തോൽവി ആറ് റൺസ് രൂപത്തിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ഏകദിന ലോകകപ്പിൽ വീണ്ടും പാക്കിസ്ഥാന് കാലിടറി. ഇന്ന് ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ 6 റൺസിന്റെ വിജയം ആണ് കരസ്ഥമാക്കിയത്. അവസാന ഓവറിൽ 10 റൺസ് വേണ്ട ഘട്ടത്തിൽ ഡയാന ബൈഗിനെയും ഗുലാം ഫാത്തിമയെയും നഷ്ടമായതോടെ പാക്കിസ്ഥാന്‍ മൂന്നാം തോല്‍വിയിലേക്ക് കൂപ്പുകുത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 223 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. മൂന്ന് വിക്കറ്റ് നേടിയ ഷബ്നിം ഇസ്മൈൽ കളിയിലെ താരമായപ്പോള്‍ മരിസാന്നേ കാപ്പ്, അയാബോംഗ ഖാക എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ഒമൈമ സൊഹൈൽ(65), നിദ ദാര്‍(55), നാഹിദ ഖാന്‍(40) എന്നിവരാണ് പാക് സംഘത്തിൽ റൺസ് കണ്ടെത്തിയത്.