ഐ ലീഗിൽ ഗോകുലം കെങ്കറെയ്ക്കു എതിരെ

Newsroom

കൊൽക്കത്ത, മാർച്ച് 11: ഐ ലീഗിൽ അടുത്ത മത്സരത്തിൽ ഗോകുലം കേരള എഫ് സി കേങ്കറെയെ നേരിടും. ശനിയാഴ്ച വൈകുനേരം 4.30നു കൊൽക്കത്തയ്ക്ക് സമീപം കല്യാണി സ്റ്റേഡിയത്തിലാണ് കളി. വൺ സ്പോർട്സ് ചാനൽ, വൺ സ്പോർട്സ് ഫേസ്ബുക്, 24 ന്യൂസ് ചാനൽ, യൂട്യൂബ് എന്നിവയിൽ കളി തത്സമയം ഉണ്ടായിരിക്കും.

മൂന്നു കളികളിൽ നിന്നും ഏഴു പോയിന്റോടെ ഗോകുലം ഐ ലീഗ് പട്ടികയിൽ മൂന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ റിയൽ കാശ്മീർ എഫ് സിയെ 5 -1 തോല്പിച്ചതിന്റെ കരുത്തിലായിരിക്കും ഗോകുലം ശനിയാഴ്ച ഇറങ്ങുക.

മുന്നേറ്റ നിരയിൽ ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചർ, സ്ലോവേനിയന് തരാം ലൂക്ക മജ്‌സെൻ എന്നിവരും കേരള താരങ്ങളായ എം സ് ജിതിൻ, എമിൽ ബെന്നി, താഹിർ സമാൻ എന്നിവർ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

അതേസമയം, ഐ ലീഗിൽ ആദ്യമായി കളിക്കുന്ന കേങ്കറെ കഴിഞ്ഞ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് 4 -0 തോൽവി അറിഞ്ഞിട്ടാണ് ഗോകുലത്തിനു എതിരെ ഇറങ്ങുന്നത്.

“പ്രതിരോധത്തിൽ ഊന്നിയ കളിയാണ് കേങ്കറെയുടേത്. ആദ്യമേ ഗോൾ നേടിയാൽ മാത്രമേ അവരുടെ ഗെയിം പ്ലാൻ തകർക്കുവാൻ കഴിയുള്ളു. കളിക്കാർ എല്ലാവരും നല്ല ആത്‌മവിശ്വാസത്തിലാണ്. മുഹമ്മദൻസ് എല്ലാ കളികളും ജയിച്ചു ലീഗിൽ ഒന്നാമതായി നില്കുകയാണ്. അതുകൊണ്ട് എല്ലാ പോയിന്റും വിലപ്പെട്ടതാണ്,” ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ അഭിപ്രായപ്പെട്ടു.