വനിത ആഷസിലും ഇംഗ്ലണ്ടിന്റെ സ്ഥിതിയിൽ മാറ്റമില്ല, 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ

Sports Correspondent

Tahliamcgrath
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ആഷസിന്റെ ഭാഗമായുള്ള ആദ്യ ടി20 മത്സരത്തിൽ അനായാസ വിജയുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 169/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 ഓവറിൽ വിജയം കൈവരിച്ചു.

70 റൺസ് നേടിയ ഡാനിയൽ വയട്ടിനൊപ്പം നത്താലി സ്കിവര്‍(32), താമി ബ്യുമോണ്ട്(30) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 169 റൺസിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി താഹ്‍ലിയ മക്ഗ്രാത്ത് 3 വിക്കറ്റ് നേടി.

ബാറ്റിംഗിൽ പുറത്താകാതെ 49 പന്തിൽ 91 റൺസ് നേടിയ താഹ്‍ലിയയും 64 റൺസുമായി പുറത്താകാതെ നിന്ന മെഗ് ലാന്നിംഗുമാണ് ഓസ്ട്രേലിയന്‍ വിജയം അനായാസമാക്കിയത്.