ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് പരിശീലനം ആരംഭിക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍, ജൂലൈ 27 മുതല്‍ പരിശീലനം തുടങ്ങും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ദക്ഷിണാഫ്രിക്ക തങ്ങളുടെ പരിശീലനം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ച് ബോര്‍ഡ്. ജൂലൈ 27 മുതല്‍ ബയോ സുരക്ഷിതമായ അന്തരീക്ഷത്തിലാവും ടീം പരിശീലനം ആരംഭിക്കുക. 24 അംഗ സ്ക്വാഡ് ആണ് ടൂറിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

3TC സോളിഡാരിറ്റി കപ്പ് വിജയകരമായി നടത്താനായതിനാല്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലനം വിജയകരമായി നടത്തുവാന്‍ ടീമിനാകുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഡയറക്ടര്‍ ഗ്രെയിം സ്മിത്ത് വ്യക്തമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലാണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായാണ് ബോര്‍ഡ് ഈ പരമ്പരയെ കാണുന്നതെന്നും സ്മിത്ത് പറഞ്ഞു.

South Africa Women High Performance Squad: Dane van Niekerk , Lizelle Lee,, Marizanne Kapp , Mignon du Preez , Sune Luus , Chloe Tryon , Shabnim Ismail , Ayabonga Khaka , Maria Klaas , Trisha Chetty , Sinalo Jafta , Laura Wolvaardt , Tumi Sekhukhune , Nadine de Klerk , Nonkululeko Mlaba , Nondumiso Shangase , Faye Tunnicliffe , Zintle Mali , Raisibe Ntozakhe , Lara Goodall , Anneke Bosch , Tazmin Brits , Robyn Searle , Andrie Steyn .