ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266/4 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ടോപ് ഓര്‍ഡറിലെ നാല് താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഒരുക്കിയത്.

Lizellelee

ലിസെല്ലേ ലീ(69) – ലോറ വള്‍വാര്‍ഡട്(53) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടി നല്‍കിയ തുടക്കം തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാരും മുന്നോട്ട് കൊണ്ടു പോയപ്പോള്‍ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമായി. മൂന്നാം വിക്കറ്റില്‍ മിഗ്നണ്‍ ഡു പ്രീസ് – ലാറ ഗുഡോള്‍ കൂട്ടുകെട്ട് 103 റണ്‍സാണ് നേടിയത്.

Mignondupreez

61 റണ്‍സ് നേടിയ മിഗ്നണിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ലാറ ഗുഡോള്‍ പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി.

Laurawolvaardt

ലാറ 59 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മരിസാനെ കാപ്പ്(22*) ബൗണ്ടറി നേടി ടീമിനെ 48.4 ഓവറില്‍ 269 റണ്‍സിലേക്ക് എത്തിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു.