പാക്കിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത് ദക്ഷിണാഫ്രിക്ക

Southafrica

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിലും വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ 32 റണ്‍സിന്റെ വിജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 201 റണ്‍സിന് 50 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. എന്നാല്‍ ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 48 ഓവറില്‍ 169 റണ്‍സ് നേടാനായുള്ളു.

ലോറ വോള്‍വാര്‍ഡട്(58), ലിസെല്ലേ ലീ(49), ട്രിഷ ചെട്ടി(34) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്. പാക്കിസ്ഥാന്‍ ബൗളിംഗില്‍ ഡയാന ബൈഗ് നാല് വിക്കറ്റും നശ്ര സന്ധു രണ്ട് വിക്കറ്റും നേടി.

പാക്കിസ്ഥാന്‍ നിരയില്‍ ജവേരിയ ഖാന്‍ 33 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ആലിയ റിയാസ്(27), സിദ്ര നവാസ്(25), ഡയാന ബൈഗ്(21) എന്നിവരാണ് 20ന് മുകളില്‍ സ്കോര്‍ നേടിയ താരങ്ങള്‍. ഷബ്നിം ഇസ്മൈല്‍, അയാബോംഗ ഖാക, സൂനെ ലൂസ് എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വീതം വിക്കറ്റ് നേടി.

Previous article“ആൽബിനോയും രാഹുലും ഇന്ത്യൻ ക്യാമ്പിൽ അവസരം അർഹിക്കുന്നു”
Next articleപപു ഗോമസ് ഇനി സെവിയ്യയിൽ