പപു ഗോമസ് ഇനി സെവിയ്യയിൽ

20210126 223356
Credit : Twitter

അറ്റലാന്റയുടെ പ്രധാന താരങ്ങളിൽ ഒന്നായിരുന്ന പപു ഗോമസ് ഇനി സ്പെയിനിൽ കളിക്കും. സ്പാനിഷ് ക്ലബായ സെവിയ്യ പപു ഗോമസിന്റെ സൈനിംഗ് പൂർത്തിയാക്കി. കരാറിന്റെ അവസാന വർഷത്തിൽ ആയതിനാൽ 5.5മില്യൺ ഡോളറിനാണ് പപു ഗോമസിനെ സെവിയ്യ സൈൻ ചെയ്തത്. 3 മില്യൺ യൂറോയോളമാകും താരത്തിന്റെ വേതനം. 32കാരനായ താരം 2024വരെയുള്ള കരാറിൽ ഒപ്പുവെച്ചു.

2014 മുതൽ അറ്റലാന്റയിൽ ഉള്ള താരമാണ്‌. അറ്റലാന്റയുടെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്. അർജന്റീന ദേശീയ ടീമിലും പപു കളിച്ചിട്ടുണ്ട്.

Previous articleപാക്കിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത് ദക്ഷിണാഫ്രിക്ക
Next articleഔദ്യോഗിക പ്രഖ്യാപനമായി, ചെൽസി ഇനി ടൂഹലിന് കീഴിൽ